എല്ലാം എല്ലാം ദാനമല്ലേ
ഇതൊന്നും എന്റേതല്ല
എല്ലാം എല്ലാം തന്നതല്ലേ
ഇതൊന്നും ഞാൻ നേടിയതല്ല
ജീവനും ജീവനിയോഗങ്ങളും
പ്രാണനും പ്രാണപ്രതാപങ്ങളും
നാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേ
ഇതൊന്നും എന്റെതല്ല
നാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേ
ഇതൊന്നും എന്റെതല്ല
നിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽഎന്നെ
പൊതിയുന്ന നിൻ ജീവ കിരണങ്ങളും
നിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽഎന്നെ
പൊതിയുന്ന നിൻ ജീവ കിരണങ്ങളും
ഒരുമാത്ര പോലും പിരിയാതെ എന്നെ
കരുതുന്ന സ്നേഹവും ദാനമല്ലേ
ഒരുമാത്ര പോലും പിരിയാതെ എന്നെ
കരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…
ബന്ധങ്ങളിൽ എന്റെ കർമ്മങ്ങളിൽ-എന്നെ
നിൻ ജീവസാക്ഷിയായ് നിർത്തിടുവാൻ
ബന്ധങ്ങളിൽ എന്റെ കർമ്മങ്ങളിൽ-എന്നെ
നിൻ ജീവസാക്ഷിയായ് നിർത്തിടുവാൻ
പരിപാവനാത്മാവിൻ വരദാനമെന്നിൽ
പകരുന്ന സ്നേഹവും ദാനമല്ലേ
പരിപാവനാത്മാവിൻ വരദാനമെന്നിൽ
പകരുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…
None
None
None
എല്ലാം എല്ലാം ദാനമല്ലേ , Ellam Ellam Dhanamalle ,എല്ലാം എല്ലാം ദാനമല്ലേ ,Ellam Ellam Dhanamalle Lyrics Song Chords PPT- എല്ലാം എല്ലാം ദാനമല്ലേ