1 ചേർന്നിടും നാം ഭാഗ്യനാട്ടിൽ എന്താനന്ദം
അല്ലലെല്ലാം മാറി ഉല്ലാസമായ്,
ക്രിസ്തൻ പേർക്കായ് കഷ്ടം സഹിച്ചവർ വാണിടുമേ
ക്രിസ്തൻ നാമം ധരിച്ചെന്നെന്നുമേ... ചേർന്നിടും നാം
2 ആത്മാവിൻ ശക്തിയിൽ കാക്കുന്നോർക്കായി
സ്വർഗ്ഗത്തിൽ സൂക്ഷിക്കും നിക്ഷേപങ്ങൾ
വാട്ടം മാലിന്യം ഏശാത്തവകാശം പ്രാപിച്ചീടാൻ
നമ്മെ തനിക്കായി വീണ്ടെടുത്തു... ചേർന്നിടും നാം
3 കഷ്ടങ്ങളേറ്റം വർദ്ധിച്ചെന്നാലും
ഒട്ടും ഭയം ഇല്ല പിന്മാറില്ല
വിട്ടീടുമേ ദുഷ്ടലോകത്തിൻ പ്രതാപങ്ങളെ
വിൺ വീട്ടിൻ ദർശനം കണ്ട ശുദ്ധർ... ചേർന്നിടും നാം
4 ലോകത്തിൻ മാലിന്യം വിട്ടോടിപ്പോയോർ
വീണ്ടും അതിൽ വീണു തോറ്റു പോയാൽ
എത്ര കഷ്ടം എത്ര ഭയങ്കര വീഴ്ച്ചയത്
മറ്റാരും രക്ഷിപ്പാനില്ലിഹത്തിൽ... ചേർന്നിടും നാം
5 ഉന്നതദൗത്യം പാടേ മറന്ന്
ലോകത്തിൻ പിന്നാലെ ഓടീടുന്നോർ
ഓർത്തീടുക സ്വർഗ്ഗ സൗഭാഗ്യങ്ങളെല്ലാം നഷ്ടം
ചിന്തിച്ചനുതപിച്ചീടിൽ ഭാഗ്യം... ചേർന്നിടും നാം
6 കാന്തയിൻ വസ്ത്രം എത്രയോ ശുഭ്രം
ശുദ്ധന്മാർ നീതി പ്രവർത്തികളാൽ
ഹല്ലേലുയ്യാ! ജയത്തിൻ ഘോഷസ്വരം മുഴങ്ങും
കുഞ്ഞാട്ടിൻ കല്യാണവേളയതിൽ... ചേർന്നിടും നാം
None
None
None
ചേർന്നിടും നാം ഭാഗ്യനാട്ടിൽ, Chernnidum Naam Bhagyanaattil ,ചേർന്നിടും നാം ഭാഗ്യനാട്ടിൽ,Chernnidum Naam Bhagyanaattil Lyrics Song Chords PPT-ചേർന്നിടും നാം ഭാഗ്യനാട്ടിൽ