Bhoojathikale Lyrics Song Chords PPT-ഭൂജാതികളെ വന്നെത്തി

ഭൂജാതികളേ! വന്നെത്തി-
ത്തസ്ക്കരനാദം ശ്രദ്ധിപ്പിൻ
തന്മദ്ധ്യ ഗതം സംവാദം...
നേരായാരാഞ്ഞീക്ഷിപ്പിൻ.

മദ്ധ്യേ കർത്താവിൻ സ്കീപ്പാ....
ചായാത്തൊരു ന്യായാധിപനായ്
സത്യമെഴും ത്രാസെന്നോണം-
തദ്വചനം നന്നായ് തൂക്കീ.

നിഖിലേശനൊടോതീചോരൻ-
നിൻവരവിൻ നാളോർക്കെന്നേ
അവ്യയരാജ്യേ കാരുണ്യം-
തടവെന്യേ ഞാൻ കാണട്ടെ.

ഇടതുവശത്തായ് ക്രൂശേറ്റോൻ-
തോഴൻ കേട്ടേവം ചൊന്നാൻ
എന്തിനിവൻ രാജാവെങ്കിൽ
നിന്ദ്യസ്കീപ്പാമേലേറി

നിൻ സ്നേഹിതനാം ഞാൻ നമ്പി....
സ്ലീബായാൽ നാം വേർപെട്ടു
വെൺമയണിഞ്ഞോൻ രക്തത്താൽ-
ഉയിരരുളീ ധൈര്യം പൂണ്ടേൻ.

നമ്മെപ്പോലാണികളേന്തി....
പ്പാടേൽപ്പതു കാണുന്നില്ലേ
രാജ്യം തരുവോനാമെങ്കിൽ -
സ്വയമൊഴിവാകട്ടേ നമ്പാം.

കർത്തൃവചസ്സാം താക്കോലാൽ-
ഏദൻതോട്ടം പൂകും ഞാൻ
നീ തെറ്റിപ്പോയ് തെറ്റവനിൽ-
ചൊന്നെന്നെ തെറ്റിക്കേണ്ടാ.

തരുവിൽ നമ്മെപ്പോൽ തൂങ്ങി
കഷ്ടത നമ്മേക്കാളേറ്റാൻ
രാജാവെങ്കിൽ ലെഗിയോനാ-
വന്നിഹ ശാപം നീക്കട്ടെ.

ഈശോ പാരിൽ തരുവിന്മേൽ….
വാനത്തഗ്നിത്തേരിന്മേൽ
പ്രകൃതികളുടയോനേയേറ്റു-
തൻ ക്രൂശേറ്റത്താൽ വെമ്പി.

നിൻ ശ്രേഷ്ഠനെ നീ സൂക്ഷിക്ക-
മുതുകിൽ ചാട്ടപ്പാടില്ലേ
നീ മഹിമയവന്നോതുന്നു-
നീ ചൊന്നതിനേയാർ നമ്പും.

ആദാമിൻശാപം പോക്കാൻ-
മൺമുള്ളുകളെത്തൻമുള്ളാൽ
നീക്കിയൊരീശോ നൃപനല്ലാ-
താർക്കും കഴിവില്ലതു ചെയ്യാൻ

അരുളിയപോൽ സ്ക‌ീപ്പായേറ്റോൻ-
പറുദീസ നിനക്കേകട്ടെ
നീ കാണാത്തോരേദനിലേ-
ക്കെങ്ങനെയവനേറ്റും നിന്നെ.

ഈ മരണം പാതാളത്തിൻ-
പ്രാഗൽഭ്യത്തേ മായിച്ചു.
അതിനെത്തൻ നാദം വീഴ്ത്തി-
ധൂളിപ്പാൻ താൻ പൂകുന്നു.

ഞെങ്ങിഞെരുങ്ങിപ്പാടേറ്റാൻ
കയ്പുകുടിച്ചൂ കുത്തേറ്റു'
കഷ്ടത നിറയുന്നോനേ ഞാ--
നെങ്ങിനെ രാജാവെന്നോതും.

പാറകൾ പിളരും നാദത്തേ -
ശ്രദ്ധാപൂർവം കേട്ടാലും
സിദ്ധാസ്ഥികളൊന്നിക്കുന്നു-
എന്തിനവിശ്വാസം തോഴാ

സൃഷ്ടികളിളകീ ഭൂതങ്ങൾ-
ഞെട്ടീ നീ കൂസുന്നില്ല
കല്ലുകൾ ചിന്നീ വ്യാജം വി-
ട്ടേറ്റു പറഞ്ഞേൽക്കുക ജീവൻ.

ആരാഞ്ഞാൽ തൻ മാഹാത്മ്യം-
പലതും നിന്നോടോതീടും
സൃഷ്ടികളവനേ സാക്ഷിപ്പൂ
ഇളകുന്നഖിലം തൻ പാടിൽ

ലിഖിതം മൂലം രാജാവെ-
ന്നിവനെ വിളിച്ചാൻ പീലാത്തോസ്
സാക്ഷികൾ പോലവരാർത്തതിനാൽ
നൃപനെന്നോതീ-യിടയേണ്ട.

നമ്മൾക്കിടയിൽ സ്കീപ്പായ
ങ്ങതിരാം കുഴി നീയേറീടാ
വാമസുതാ! നിൻ സ്ഥലമേൽക്ക-
വലതുവശം മാമകമല്ലോ.

സ്ലീബ തുറന്നൂ പാതാളം-
സൂര്യനിരുണ്ടു ക്ഷിതി ഞെട്ടി
രണ്ടായ് വാതിൽമറ കീറി-
സർവം സാക്ഷിച്ചുടയോനെ.

ഭൂ മരുവും സൃഷ്ടികളെല്ലാ-
മുഴറും ധ്വനിയും നീ കേൾക്ക
തൻ ശബ്ദത്താൽ ഭീയാർന്നീ-
ഭൂ ഭിത്തികളാടീടുന്നു.

പാതാളത്തീന്നെത്തീടും-
മൃതരുടെ ബഹളം തോഴാ കേൾ
ഞാൻ നമ്പിയ ജീവപ്രദനാ-
മേശുവിനേ നീ സൂക്ഷിക്ക

ആദാമുണരാൻ മൃതിയേറ്റാൻ-
മൃതിഗതരവനേ നോക്കുന്നു
അവനാദത്തേ വിടുവിക്കു-
ന്നേദനിലെന്നേയേറ്റുന്നു

ഹാ! സ്വഹിതത്താൽ മൃതിയേറ്റ-
പരസുതനെ ദുഷിച്ചീടുന്നോ?
പൊത്തുക ദുഷിയേറും വായ് നീ-
ഞാൻ നമ്പിയ സ്ലീബാ ധന്യം.

ഏറ്റുപറഞ്ഞേദൻ താനൊ-
ത്തവനേറിടുമെന്നോതുകയാൽ
നാഥാ നിന്നേയേറ്റോരാം-
ഞങ്ങളെ വരവിൻ നാളോർക്ക

Print & View Presenter

Bhoojathikale Lyrics Song Chords PPT-ഭൂജാതികളെ വന്നെത്തി Lyrics in Manglish

Idathuvashaththaaayi krooshettoan –
Thozhan kettévam chonnaan
Enthinivan raajaavengil
Nindhya skeeppaameleeri

Nin snehithanaam njan nambi –
Sleebaayaal naam verpettu
Venmayaninjhoan rakthaththaal –
Uyirarulii dhairyam poondein

Nammepolaaanikaleenthi –
Paadelppathu kaanunnillé
Raajyam tharuvo naamengil –
Swayamozhivaakatté nambaam

Karthruvachassam thaakkolaal –
Edentottam pookum njan
Nee thettippoi thettavanil –
Chonnenné thettikkenda

Tharuvi nammeppol thoongi –
Kashtatha nammekkaalaettaan
Raajaavengil legiyonaa –
Vannihashaapam neekatté

Eesho paaril tharuvinmel –
Vaanaththagnitherinmel
Prakrithikaludayonaeyettu –
Than krooshettathaal vembi

Bhoojathikale Lyrics Song Chords PPT-ഭൂജാതികളെ വന്നെത്തി Lyrics in Malayalam and Manglish

ഭൂജാതികളേ! വന്നെത്തി-
ത്തസ്ക്കരനാദം ശ്രദ്ധിപ്പിൻ
Bhoojaathikalé! vannetthi-
thaskkaranaadam shradhippin

തന്മദ്ധ്യ ഗതം സംവാദം...
നേരായാരാഞ്ഞീക്ഷിപ്പിൻ.
Thanmadhya gatham samvaadam...
Neraayaaraanjikshippin

മദ്ധ്യേ കർത്താവിൻ സ്കീപ്പാ....
ചായാത്തൊരു ന്യായാധിപനായ്
Madhyé karththaaavin skeepaa...
Chaayaaththoru nyaayaadhipanaay

സത്യമെഴും ത്രാസെന്നോണം-
തദ്വചനം നന്നായ് തൂക്കീ.
Sathyamezhum thraasennonam-
Thadvachanam nannaayi thookki

നിഖിലേശനൊടോതീചോരൻ-
നിൻവരവിൻ നാളോർക്കെന്നേ
Nikhileshanodotheechoran-
Nin varavin naalorkkenné

അവ്യയരാജ്യേ കാരുണ്യം-
തടവെന്യേ ഞാൻ കാണട്ടെ.
Avyayaraajyé kaarunyam-
Tadavenyé njan kaanatté

Bhoojathikale Lyrics Song Chords PPT-ഭൂജാതികളെ വന്നെത്തി Lyrics in Malayalam and English

ഭൂജാതികളേ! വന്നെത്തി-
ത്തസ്ക്കരനാദം ശ്രദ്ധിപ്പിൻ
O nations of the earth! Come forth —
Pay attention to the voice of the thief.

തന്മദ്ധ്യ ഗതം സംവാദം...
നേരായാരാഞ്ഞീക്ഷിപ്പിൻ.
Observe the conversation happening there...
Seek the truth directly and sincerely.

മദ്ധ്യേ കർത്താവിൻ സ്കീപ്പാ....
ചായാത്തൊരു ന്യായാധിപനായ്
In the midst, the Lord's cross stands...
A just judge without partiality.

സത്യമെഴും ത്രാസെന്നോണം-
തദ്വചനം നന്നായ് തൂക്കീ.
Measuring truth as with a scale —
He weighed His words perfectly.

നിഖിലേശനൊടോതീചോരൻ-
നിൻവരവിൻ നാളോർക്കെന്നേ
The thief who spoke to the Lord of all —
"Remember me on the day You come."

അവ്യയരാജ്യേ കാരുണ്യം-
തടവെന്യേ ഞാൻ കാണട്ടെ.
In the eternal kingdom of mercy —
May I, a prisoner, behold Your grace.

Tags

ഭൂജാതികളെ വന്നെത്തി,Bhoojathikale , ഭൂജാതികളെ വന്നെത്തി,Bhoojathikale Lyrics Song Chords PPT- ഭൂജാതികളെ വന്നെത്തി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create