Atha kelkkunnu njan Lyrics Song Chords PPT - അതാ കേൾക്കുന്നു ഞാൻ ഗത്സമന

അതാ കേൾക്കുന്നു ഞാൻ ഗത്സമന-തോട്ടത്തിലെ
പാപി എനിക്കായ് നൊന്തലറിടുന്ന പ്രിയന്റെ ശബ്ദമതേ

1 ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ്
ദേവാധിദേവാ നിൻ സുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ;-

2 പ്രാണവേദനയിലായ്, രക്തം വിയർത്തവനായ്
എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടുന്നേ;-

3 ദുസ്സഹ-വേദനയാൽ മന്നവൻ യേശുതാനും
മൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ പാപി എൻ രക്ഷയ്ക്കായി;-

4 സ്നേഹത്തിൻ ഇമ്പവാക്കാൽ ആശ്വാസം ഏകുമവൻ-തൻ
കഷ്ടസമയത്തിൽ ആശ്വാസം കാണാതെ വിങ്ങി വിലപിക്കുന്നേ;-

5 അപ്പാ ഈ പാനപാത്രം നീക്കുക സാധ്യമെങ്കിൽ
എന്നിഷ്ടമല്ലാ നിന്നിഷ്ടം ആകട്ടെ എന്നവൻ തീർത്തുരച്ചു;-

6 എന്നെയും തന്നെപ്പോലെ മാറ്റും ഈ മാ-സ്നേഹത്തെ
എണ്ണി എണ്ണി ഞാൻ ഉള്ളം നിറഞ്ഞെല്ലാനാളും പുകഴ്ത്തീടുമേ;-

Print & View Presenter

Atha kelkkunnu njan Lyrics Song Chords PPT - അതാ കേൾക്കുന്നു ഞാൻ ഗത്സമന Lyrics in Manglish

None

Atha kelkkunnu njan Lyrics Song Chords PPT - അതാ കേൾക്കുന്നു ഞാൻ ഗത്സമന Lyrics in Malayalam and Manglish

None

Atha kelkkunnu njan Lyrics Song Chords PPT - അതാ കേൾക്കുന്നു ഞാൻ ഗത്സമന Lyrics in Malayalam and English

None

Tags

അതാ കേൾക്കുന്നു ഞാൻ ഗത്സമന , Atha kelkkunnu njan ,അതാ കേൾക്കുന്നു ഞാൻ ഗത്സമന ,Atha kelkkunnu njan Lyrics Song Chords PPT- അതാ കേൾക്കുന്നു ഞാൻ ഗത്സമന

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create